എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ല; മമത ബാനര്‍ജി

By anju.20 05 2019

imran-azhar

കോല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി നിര്‍ണയം അടുക്കെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഒന്നുകില്‍ ആയിരക്കണക്കിന് ഇവിഎമ്മുകള്‍ മാറ്റിയെടുക്കും അല്ലെങ്കില്‍ അവയില്‍ ക്രമക്കേട് വരുത്തും. ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നും തനിക്ക് വിശ്വാസമില്ലെന്നും മമത ട്വീറ്റില്‍ പറഞ്ഞു.

 

വോട്ടിംഗ് യന്ത്രത്തില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലം. എല്ലാ പ്രതിപക്ഷ പാര്ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.നരേന്ദ്ര മോദി അധികാരത്തില്‍ വീണ്ടും വരുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ പ്രവചനവും.

 

OTHER SECTIONS