മോദി ഭരണം തുടരും, കേരളത്തിൽ യുഡിഎഫ് വരും; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

By Sooraj Surendran .19 05 2019

imran-azhar

 

 

ന്യൂ ഡൽഹി: 17ആം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ. ടൈംസ് നൗ– വിഎംആർ എക്സിറ്റ് പോൾ ഫലം പ്രകാരം ബിജെപിക്ക് 306 സീറ്റുകളും, യുപിഎ 132 സീറ്റുകളും മറ്റുള്ളവർ 104 സീറ്റുകളും നേടുമെന്നാണ് പ്രവചനം. റിപ്പബ്ലികിന്റെ ഫലം അനുസരിച്ച് എൻഡിഎ(287), യുപിഎ(128), മറ്റുള്ളവർ(127) സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം ന്യൂസ് എക്സിന്റെ ഫലം അനുസരിച്ച് എൻഡിഎ(298), യുപിഎ (118), മറ്റുള്ളവർ (126) സീറ്റുകളും നേടുമെന്ന് പറയുന്നു. ഇന്ത്യ ടുഡെ – ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫ് 15 മുതൽ 16 വരെ നേടുമെന്നും, എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റുവരെയും ലഭിക്കുമെന്നാണ് പ്രവചനം.

OTHER SECTIONS