കോവിഡ് 19: ആലപ്പുഴ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

By Sooraj Surendran.04 07 2020

imran-azhar

 

 

റിയാദ്: കൊറോണ ബാധിച്ച് പ്രവാസി മലയാളി സൗദി അറേബ്യയിലെ ജീസാനിൽ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി കൊച്ചുപറമ്പിൽ ജിനുമോൻ (49) ആണ് മരിച്ചത്. മൂന്നാഴ്ചയ്ക്ക് മുൻപാണ് ഇദ്ദേഹത്തെ ബെയ്ഷ് ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ജിനുമോൻ മരിച്ചത്. ഖമീസ് മുശൈത്തിൽ വർഷങ്ങളായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം നാല് മാസം മുൻപാണ് ദർബിൽ എത്തിയത്. ഭാര്യ: സോഫിയ. മൂന്നു കുട്ടികൾ ഉണ്ട്.

 

OTHER SECTIONS