അബുദാബി സ്‌ഫോടനങ്ങളില്‍ മരിച്ചവരില്‍ മലയാളിയും

By RK.18 01 2022

imran-azhar


അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയില്‍ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും സ്‌ഫോടനങ്ങളില്‍ മരിച്ചവരില്‍ മലയാളിയും. സ്‌ഫോടനങ്ങളില്‍ 3 പേരാണ് മരിച്ചത്. 6 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ കൂടി ഇന്ത്യക്കാരനാണ്. മറ്റൊരാള്‍ പാക്കിസ്ഥാനിയും.

 

ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കര്‍ ജീവനക്കാരാണ് മരിച്ചവര്‍. ഇന്ത്യക്കാര്‍ മരിച്ച വിവരം എംബസി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

പരുക്കേറ്റവരില്‍ 5 പേര്‍ പാക്കിസ്ഥാന്‍ സ്വദേശികളാണ്. ഇതില്‍ നിസാര പരുക്കേറ്റ മൂന്നു പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.

 

 

 

OTHER SECTIONS