അബുദാബിയില്‍ വന്‍സ്‌ഫോടനം, ഓയില്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത് ഡ്രോണ്‍ പതിച്ചതിനാലെന്ന് സംശയം

By Avani Chandra.17 01 2022

imran-azhar

 

അബുദാബി: അബുദാബിയില്‍ മൂന്ന് ഓയില്‍ ടാങ്കറുകളില്‍ പൊട്ടിത്തെറിച്ചു. ഡ്രോണ്‍ വന്ന് പതിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. സ്‌ഫോടനത്തിുല്‍ ആര്‍ക്കും പരിക്കില്ല.

 

യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. മൂന്ന് ഓയില്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മ്മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറി ഉണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുന്‍പ് ഡ്രോണ്‍ പോലെയുള്ള വസ്തു വന്നു പതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികകള്‍ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു.

 

അതേസമയം, യുഎഇ യിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഹൂതികള്‍ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്‌റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. ചെങ്കടലില്‍ ജി സി സി രാജ്യങ്ങളുടെ കപ്പലുകള്‍ പല തവണ ഹൂത്തികള്‍ അക്രമിച്ചിട്ടുണ്ട്.

 

OTHER SECTIONS