കാബൂളിലെ പള്ളിയിൽ സ്‌ഫോടനം; 62 പേർ കൊല്ലപ്പെട്ടു

By Chithra.19 10 2019

imran-azhar

 

കാബൂൾ : അഫ്ഘാനിസ്ഥാനിലെ കാബൂളിൽ പള്ളിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നിസ്കാരത്തിന് വന്ന വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

 

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ, ഐഎസ് എന്നീ തീവ്രവാദ സംഘടനകൾക്ക് മേൽക്കോയ്മ ഉള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടം മുഴുവനായും തകർന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി. സ്‌ഫോടനത്തിൽ 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

OTHER SECTIONS