കോഴിക്കോട് റെയിൽവേ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തി

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

കോഴിക്കോട്: ജില്ലയിൽ കല്ലായി റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തി. റെയിൽവേ പൊലീസ് പരിശോധന നടത്തുകയാണ്.

 

പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

സിറ്റി പൊലീസ് കമ്മിഷണറും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

 

കണ്ടെത്തിയ വസ്തു പൊട്ടിച്ചിതറിയതാണ് സ്‌ഫോടക വസ്തുവാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.

 

ഈ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശേധന നടക്കുന്നത്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തും.

 

ഇന്ന് രാവിലെയാണ് ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്ന പാളത്തില്‍ ഐസ്‌ക്രീം ബോളിനകത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 

 

OTHER SECTIONS