ശബരിമലയിൽ തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ്

By Sooraj Surendran.10 11 2018

imran-azhar

 

 

തിരുവനന്തപുരം: മണ്ഡല മകരവിളക്കിനായി ശബരിമലയിൽ നട തുറക്കുമ്പോൾ തീർത്ഥാടക വേഷത്തിൽ തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ശബരിമലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമല സീസൺ ആകുമ്പോൾ ഇന്റലിജിൻസ് വിഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് ശക്തമായ ഭീഷണിയുള്ളതിനാൽ സുരക്ഷ ശക്തമാക്കാൻ ഡിജിപിയും കർശന നിർദേശം നൽകി. മാത്രമല്ല സുരക്ഷയ്ക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്റലിജിൻസ് വിഭാഗത്തിന്റെ സഹായം തേടുമെന്നും ഡിജിപി വ്യക്തമാക്കി. കൂടാതെ ടാക്ടറിലൂടെ സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടാവൂ എന്നും നിർദേശം നൽകി.

OTHER SECTIONS