പ്രകൃതിദത്ത വിഭവങ്ങളുമായി തലസ്ഥാനനഗരിയിൽ ഫാബ് കഫെ

By Sooraj Surendran.20 08 2019

imran-azhar

 

 

തിരുവനന്തപുരം: ആരോഗ്യകരമായ ജൈവ വിഭവങ്ങളുടെ ശേഖരവുമായി തലസ്ഥാനത്ത് ഫാബ് കഫെ പ്രവർത്തനമാരംഭിച്ചു. കവടിയാറിൽ ആസാദ് ബ്രെഡ് ഫാക്ടറിക്ക് എതിർവശമാണ് ഫാബ് കഫെയുടെ പ്രഥമ ശൃംഖല കേരളത്തിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ തുണിത്തര മേഖലയിൽ മുഖ്യ പങ്ക് വഹിക്കുന്ന ഫാബ് ഇന്ത്യയുമായി ചേർന്ന് സുനിൽ ചൗഹാനും, റിബെക്ക ബ്ലാങ്കുമാണ് ഫാബ് കഫെയുടെ സ്ഥാപകർ.

 

ശരീരത്തെയും, മനസിനെയും, പരിപോഷിപ്പിക്കുന്ന ഭക്ഷണ വിഭവങ്ങളാണ് ഫാബ് കഫെയുടെ പ്രത്യേകത. ജാൽമുരി സാലഡ്, മധുരക്കിഴങ്ങ് തണ്ണിമത്തൻ സാലഡ് തുടങ്ങിയ വിഭവങ്ങൾ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. പരമ്പരാഗത സാഗ് പനീർ, ദാൽ മഖാനി ക്രെറ്റൊ ചിക്കൻ ബിരിയാണി ക്വീനോവ ബിരിയാണി, ക്രെറ്റൊ ഫ്രണ്ട്‌ലി, വെജിറ്റേറിയൻ തുടങ്ങിയവയും, ആഹാരത്തിന് അനുയോജ്യമായ ബട്ടർ മിൽക്ക്, ആം പന്ന, ഷിക്കഞ്ചി, വിവിധ തരം വ്യത്യസ്തമായ പാനീയങ്ങളും ഫാബ് കഫെയുടെ പ്രത്യേകതയാണ്.

 

ഫാബ് കഫെയുടെ പ്രാരംഭ ഘട്ടം മാർച്ച് 2017ലാണ് ആരംഭിക്കുന്നത്. 2018ൽ ബാംഗ്ലൂർ, ചെന്നൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ ഫാബ് കഫെ ഭക്ഷണശാലകൾ ആരംഭിച്ചു. ഓർഗാനിക് ഇന്ത്യയുമായി സഹകരിച്ച് പോഷകസമൃദ്ധമായ ഭക്ഷണം ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാബ് കഫെ തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്.

 

OTHER SECTIONS