ട്രംപിന്റെ വിലക്ക്: 'സുപ്രീംകോടതി' തീരുമാനം തേടി ഫേസ്ബുക്ക്

By Veena Viswan.23 01 2021

imran-azhar

 

സാന്‍ഫ്രാന്‍സിസ്‌കോ: കാപ്പിറ്റോളില്‍ നടന്ന അത്രിക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്താല്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരണോ എന്ന കാര്യത്തില്‍ 'സുപ്രീംകോടതി'യുടെ അഭിപ്രായം തേടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

 

ഫേസ്ബുക്കിന്റെ സ്വതന്ത്ര വിദഗ്ദ സംഘത്തെയാണ് അവരുടെ 'സുപ്രീംകോടതി'എന്ന് അറിയപ്പെടുന്നത്.

 

ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമിലും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ദ സംഘത്തിന്റെ അന്തിമതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിന്റെ വിലക്ക് തുടരുകയോ പിന്‍വലിക്കുകയോ ചെയ്യുകയെന്ന് ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് വ്യക്തമാക്കി.

OTHER SECTIONS