കേരളത്തിലായിരുന്നെങ്കിൽ ഞങ്ങളുടെ ആദി മോനെ നഷ്ടപ്പെടില്ലായിരുന്നു 95 വയസ്സുകാരനെ വരെ ഇവിടെ രക്ഷപ്പെടുത്തുന്നുണ്ടല്ലോ... വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

By online desk .03 05 2020

imran-azhar

പാമ്പാടി : "കേരളത്തിലായിരുന്നെങ്കിൽ ഞങ്ങളുടെ ആദി മോനെ നഷ്ടപ്പെടില്ലായിരുന്നു 95 വയസ്സുകാരനെ വരെ ഇവിടെ രക്ഷപ്പെടുത്തുന്നുണ്ടല്ലോ".... ന്യൂയോർക്ക് സിറ്റിയിൽ കോവിഡ് ബാധിച്ചു മരിച്ച എട്ടു വയസ്സുകാരൻ ആദ്വതിന്റെ നാട്ടിലുള്ള അപ്പച്ചനും അഛമ്മയും ന്വമ്പരത്തോടെ പറഞ്ഞു.അദ്വൈതിന്റെ മരണത്തെത്തുടന്ന് കോട്ടയം സ്വദേശിയുടെ ഫേസ്ബുക്‌പോസ്റ് വൈറലാവുന്നു . കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ വെച്ചാണ് അദ്വൈത് മരിക്കുന്നത് കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപയുടെയും സുനീഷ് സുകുമാരന്‍റെയും മകനാണ് . എട്ട് വയസ്സായിരുന്നു.

 

ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ നഴ്സുമാരായി ജോലി ചെയ്തു വരികയായിരുന്ന ദീപയ്ക്കും സുനീഷ് സുകുമാരനും ജോലിയ്ക്കിടയിൽ കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ ചികിത്സയിലൂടെ ദമ്പതികൾക്ക് രോഗം ഭേദമായി. ഇവരിൽ നിന്നാകാം കുട്ടിയ്ക്കും രോഗം പകർന്നതെന്നാണ് സൂചന.ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

 "കേരളത്തിലായിരുന്നെങ്കിൽ ഞങ്ങളുടെ ആദി മോനെ നഷ്ടപ്പെടില്ലായിരുന്നു 95 വയസ്സുകാരനെ വരെ ഇവിടെ രക്ഷപ്പെടുത്തുന്നുണ്ടല്ലോ".... ന്യൂയോർക്ക് സിറ്റിയിൽ കോവിഡ് ബാധിച്ചു മരിച്ച എട്ടു വയസ്സുകാരൻ ആദ്വതിന്റെ നാട്ടിലുള്ള അപ്പച്ചനും അഛമ്മയും ന്വമ്പരത്തോടെ പറഞ്ഞു. ആശ്വാസ വചനങ്ങളുമായി പാമ്പാടി ഇലകൊടിഞ്ഞിയിലെ വീട്ടിൽ എത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവനോട് സംസാരിക്കുകയായിരുന്നു അദ്വതിന്റെ അമ്മ ദീപ സുനീഷിന്റെ മാതാപിതാക്കളായ ശശിയും, സുമതിയും.
മൂന്നു ദിവസമായി ന്യൂയോർക്ക് സിറ്റിയിലെ സെന്റ് ബർണബാസ് ആശുപത്രിയിൽ അദ്വത് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന്(ഇന്ത്യൻ സമയം) മരണം.നേഴ്സുന്മാരായി ജോലി നോക്കുന്ന ദീപയ്ക്കും ഭർത്താവ് സുനീഷിനും കോവിഡ് ബാധിച്ചിരുന്നു.ഇവർ 14 ദിവസം ഇവർ താമസിക്കുന്ന എംലസ്ഫോർട്ടിലെ സ്വന്തം വീട്ടിൽ തന്നെയാണ് കഴിഞ്ഞത്.ഇവിടുത്തെ അധികൃതരുടെ തീരുമാനപ്രകാരം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുക. വീട്ടിൽ കുട്ടികളെ മറ്റൊരു മുറിയിൽ താമസിപ്പിച്ചിരുന്നു എങ്കിലും രോഗം ബാധിക്കുകയായിരുന്നു.കേരളത്തിൽ കോവിഡ് ബാധിക്കുമ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റും .മാതാപിതാക്കളുടെ രോഗം ദേതമായി ഒരാഴ്ച കഴിഞ്ഞാണ് അദ്വതിന് കോവിഡ് ബാധിച്ചത്.പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നും കുട്ടി പ്രകടിപ്പിച്ചിരുന്നില്ല.
അദ്വതിന്റെ മുത്ത സഹോദരൻ അർജുനനെ കോവിഡ് ബാധിച്ചിട്ടില്ല ഇരുവരും ഒരുമിച്ചാണ് മുറിയിൽ കഴിഞ്ഞിരുന്നത് ദീപയും,സുനീഷും കോവിഡ് ഫലം നെഗറ്റീവ് ആയ ശേഷം മക്കളോടൊപ്പം ഒന്നിച്ച് വാട്ട്സ്അപ്പ് ലൈവിലൂടെ പതിവായി ചേരുംപറമ്പിൽ വീട്ടിലേക്ക് വിളിച്ചിരുന്നു.
ശശിയും,സുമതിയും മാർച്ച് 23 ന് ന്യൂ യോർക്കിൽ പോകുവാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു 21 ന് ദീപ വിളിച്ച് കോവിഡ് പകരുന്നുന്നതു മൂലം വരണ്ട എന്നറിയിക്കുകയായിരുന്നു ടിക്കറ്റ് മെയ് അഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
സുമതി രണ്ട് വർഷം മുമ്പ് ന്യൂ യോർക്കിൽ പോയിരുന്നു ഇവിടുത്തെ മൃഗശാല സന്ദർശിച്ചപ്പോൾ മാനിനെ ഉപദ്രവിക്കുന്ന ഈച്ച കുത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ത്യൻ രൂപ 3 കോടി രൂപ അന്ന് ചെലവഴിക്കേണ്ടി വന്നിരുന്നു.ഇൻഷുറൻസ് ഹെൽത്ത് കാർഡിലൂടെയാണ് ആതുക നൽകിയത്.ന്യൂയോർക്കിൽ രോഗ ബാധിതനാവുന്നവർക്ക് പണം ഉണ്ടെങ്കിൽ മാത്രമാണ് ചികിത്സ ലഭിക്കുന്നതെന്നും സുമതി പറഞ്ഞു.ഈ ചികിത്സയെ തുടർന്ന് സുമതിക്ക് ഒപ്പം എല്ലാവരും നാട്ടിൽ വന്നിരുന്നു.രണ്ടാം ക്ളാസിൽ പഠിക്കുന്ന അദ്വത് ഓൺലൈൻ ക്ളാസിൽ ആശുപത്രിയിൽ പ്രവേശിക്കുന്നത് വരെ പങ്കെടുത്തിരിന്നു.
സംസ്കാരം തിങ്കളാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.സംസ്കാരം നടത്തുന്ന സെമിത്തേരിയിലെ സ്ഥലം വിലയ്ക്ക് വാങ്ങിയാൽ ഒരു മണിക്കൂർ നേരത്തേക്ക് 60 ത് പേർക്ക് മൃതദേഹം കാണുവാൻ അവസരം ലഭിക്കും.ഇല്ലെങ്കിൽ പൊതുഇടത്തിൽ സംസ്കരിക്കുകയാണ് ചെയ്യുന്നത്.ഇത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
വി എൻ വാസവൻ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നോർക്ക അധികൃതരുമായിബന്ധപ്പെട്ടു വിവരങ്ങൾ കൈമാറി.ദീപയുടെ സഹോദരൻ ശ്രീകുമാറും വീട്ടിൽ ഉണ്ടായിരുന്നു.ദീപ 20 വർഷമായി ന്യൂയോർക്കിലാണ്

OTHER SECTIONS