നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; തമിഴ്നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

By anju.05 06 2019

imran-azhar

 

ചെന്നൈ:നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്.

 

തഞ്ചാവൂരിലെ വെന്‍ലിയങ്കാട് സ്വദേശിനിയായ ഋതുശ്രീ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനാലാണ് ഋതുശ്രീ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കളായ സെല്‍വരാജിനെയും രാജലക്ഷ്മിയെയും ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

 

തഞ്ചാവൂര്‍ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. വൈശ്യ 12-ാം ക്ലാസ് പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ 48.57% പേരാണ് വിജയിച്ചത്.

 

OTHER SECTIONS