ഉപ്പുവെള്ളവും, മിനറൽ വാട്ടറും, വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചത് നിരവധി പേർ; തലവൻ അറസ്റ്റിൽ

By സൂരജ് സുരേന്ദ്രന്‍.16 02 2021

imran-azhar

 

 

ബെയ്ജിങ്: വ്യാജ കോവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ചൈനയിലാണ് സംഭവം.

 

ഉപ്പു ലായനിയും മിനറൽ വാട്ടറും ചേർന്ന മിശ്രിതമാണ് കോവിഡ് വാക്സിൻ എന്ന പേരിൽ വിതരണം നടത്തി കോടികളുണ്ടാക്കിയത്.

 

സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാക്സിൻ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 

നിരവധി പേരാണ് വ്യാജ കോവിഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചത്.

 

തട്ടിപ്പ് സംഘം 18 മില്യൺ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടം ഉണ്ടാക്കിയതായാണ് റിപ്പോർട്ട്.

 

ഫെബ്രുവരി 12, ചൈനീസ് പുതുവത്സരദിനത്തിന് മുമ്പ് 10 കോടി ഡോസ് വാക്സിനുകൾ നൽകാൻ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല.

 

കഴിഞ്ഞ ഓഗസ്റ്റ് മുതൽ വ്യാജ വാക്സിനുകളുടെ നിർമാണം ആരംഭിച്ചിരുന്നു.

 

OTHER SECTIONS