സ്ത്രീകളെ അധിക്ഷേപിക്കൽ , അശ്ലീല വീഡിയോ നിർമ്മാണം ,അവസാനമിതാ ഡോക്ടറേറ്റും വ്യാജം ; ആപ്പിലായി വിജയ് പി. നായർ

By online desk.28 09 2020

imran-azhar

 

 

തിരുവനന്തപുരം ; സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജം. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രംഗത്തെത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തെന്നാണ് പരാതി. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും വിഷയം ചൂണ്ടിക്കാട്ടി അസോസിയേഷൻ പരാതി നൽകും. തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

 

കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സോഷ്യൽ ആക്ടിവിസ്റ്റ് ദിയാ സന , ശ്രീലക്ഷ്മി എന്നിവർചേർന്ന് സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടിൽ എത്തി വിജയ് പി. നായരെ കയ്യേറ്റം ചെയ്‌തത്‌ . സ്ത്രീകളെ അവഹേളിച്ചുകൊണ്ട് നിരന്തരം പോസ്റ്റുകൾ ഇറക്കിയതിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാക്കാത്തതിനെത്തുടർന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും നേരിട്ടെത്തി വിജയ് പി. നായരുടെ മുഖത്ത് കരിഓയിൽ ഒഴിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. സംഭവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് വനിതാകമ്മീഷനടക്കം രംഗത്തെത്തിയിരുന്നു.

 

OTHER SECTIONS