യുഎഇ എംബസിയുടെ വ്യാജ സ്റ്റാമ്പും ലോഗോയും നിര്‍മ്മിച്ച, സ്വര്‍ണക്കടത്തിന് ഉള്ള രേഖകള്‍ നിര്‍മ്മിച്ചത് ഇങ്ങനെ, ഫാസില്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്

By online desk .13 07 2020

imran-azhar

 

 

കൊച്ചി; സ്വര്‍ണ്ണക്കടത്ത് കേസില്‍ രേഖകള്‍ നിര്‍മ്മിക്കാനായി പ്രതികള്‍ വ്യാജ സ്റ്റാമ്പും ലോഗോയും നിര്‍മ്മിച്ചെന്ന് പുതിയ കണ്ടെത്തല്‍. ഈ വ്യാജ സ്റ്റാമ്പും ലോഗോയും ഉപയോഗിച്ചാണ് സ്വര്‍ണക്കടത്തിനാവശ്യമായ രേഖകള്‍ നിര്‍മ്മിച്ചതെന്നുമാണ് കണ്ടെത്തല്‍. കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താനായി വ്യാജരേഖകള്‍ നിര്‍മ്മിച്ചു എന്ന വെളിപ്പെടുത്തലാണ് കോടതിയില്‍ പ്രതികള്‍ നടത്തിയത്.

അതേസമയം എന്‍ഐഎ കേസില്‍ പ്രതിചേര്‍ത്ത ഫാസില്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൂടാതെ എഫ്‌ഐആറില്‍ ഫാസിലിന്റെ വിലാസവും പേരും തിരുത്താനുള്ള അപേക്ഷയും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര് ഫൈസല്‍ ഫരീദ്് എന്നാണെന്നും, ഇയാള്‍ തൃശ്ശൂര്‍ സ്വദേശി ആണെന്നും അപേക്ഷയില്‍ പറയുന്നു.


മാധ്യമങ്ങളിലൂടെ കണ്ട അതേ ആള്‍ തന്നെയാണ് എന്‍ഐഎ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഫാസില്‍ ഫരീദ് എന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അനുമതി ഇല്ലാതെയാണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് കണ്ടെത്തിയത്. എംബസിയും കോണ്‍സുലേറ്റും അറിയാതെതന്നെ ഡിപ്ലോമാറ്റിക് ബാഗുകള്‍ വഴി ഇവര്‍ സ്വര്‍ണം കടത്തുകയായിരുന്നു എന്നാണ് വ്യക്തമാക്കിയത്.

 

OTHER SECTIONS