നാണംകെട്ട തോൽവി; കോൺഗ്രസിൽ കൂട്ട രാജി

By Sooraj Surendran .24 05 2019

imran-azhar

 

 

ലക്‌നൗ: ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനുള്ളിൽ കൂട്ട രാജി. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരാണ് രാജിവെച്ചത്. തിരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. കോൺഗ്രസ് കർണാടക പ്രചാരണ തലവൻ എച്ച്. കെ. പാട്ടിൽ, ഒഡീഷ സംസ്ഥാന അധ്യക്ഷൻ നിരജ്ഞൻ പട്‌നായിക്ക് എന്നിവരും രാജിവെച്ചു. അമേഠിയിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ യോഗേന്ദ്ര മിശ്രയും രാജി വച്ചു. അതേസമയം കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധിയും, മുതിർന്ന നേതാക്കളുമടക്കം രാഹുലിനെ പിന്തിരിപ്പിച്ചതായാണ് വിവരം.

OTHER SECTIONS