ഹവായിയെ ഭീതിയിലാഴ്ത്തി വ്യാജ മിസൈലാക്രമണ സന്ദേശം

By Anju N P.14 Jan, 2018

imran-azhar

 


വാഷിംഗ്ടണ്‍: ഹവായിയെ ഭാതിയിലാഴ്ത്തി വ്യാജ ജാഗ്രതാ സന്ദേശം. യുഎസിലെ ഹവായിയില്‍ മിസൈലാക്രമണമുണ്ടാകുമെന്നും കരുതിയിരിക്കണമെന്നുമുളള സന്ദേശമാണ് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തിയത് .

 

'ഹവായിയില്‍ മിസൈല്‍ പതിക്കാന്‍ പോകുന്നു. എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങള്‍ കണ്ടെത്തിക്കൊള്ളുക' എന്ന സന്ദേശമാണ് സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് മൊബൈലുകളിലൂടെ ജനങ്ങളിലെത്തിയത് . അര മണിക്കൂറിനു ശേഷമാണ് വ്യാജ സന്ദേശമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്.

 

ഉദ്യോഗസ്ഥന്‍ തെറ്റായ ബട്ടണില്‍ അമര്‍ത്തിയതാണ് ജാഗ്രതാ നിര്‍ദേശം ഉണ്ടായതെന്ന് ഗവര്‍ണര്‍ ഡേവിഡ് ഐഗെ പറഞ്ഞു. സംഭവത്തില്‍ മാപ്പു പറയുന്നതായും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ യുഎസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഹവായില്‍ ഉത്തരകൊറിയന്‍ മിസൈലുകളുടെ ആക്രമണ സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഹവായി ആണവ യുദ്ധ ജാഗ്രതാ സൈറണ്‍ പരീക്ഷിച്ചിരുന്നു. ശീതയുദ്ധം അവസാനിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

 

 

OTHER SECTIONS