തീ​വ്ര​ത വ​ർ​ധി​ച്ച് ഫാനി ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

By uthara.28 04 2019

imran-azhar


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപെട്ടതിനാൽ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മണിക്കൂറില്‍ പത്തു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. കേരളത്തിൽ തിങ്കളും ചൊവ്വയും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ നത്ത മഴയ്ക്കും കാറ്റിനും സാധ്യത നിലനിക്കുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വ യനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

OTHER SECTIONS