രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കാർഷിക പരിഷ്ക്കാര ബില്ലുകൾ പാസാക്കി

By Sooraj Surendran.20 09 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യസഭയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ കാർഷിക പരിഷ്ക്കാര ബില്ലുകൾ പാസാക്കി. ആദ്യ സർക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. അതേസമയം ബില്ലുകൾ കർഷകവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭാ അധ്യക്ഷന്റെ മൈക്ക് പ്രതിപക്ഷ അംഗങ്ങൾ തട്ടിയെടുത്തു. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ബില്ലും ഇന്നും രാജ്യസഭയിൽ പാസാക്കി.

 

OTHER SECTIONS