സിംഘു അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ തീരുമാനിച്ച് കർഷകർ

By online desk .28 11 2020

imran-azhar

 

കർഷകരുടെ പ്രതിഷേധം കനക്കുകയാണ്. വഴിനീളെ തങ്ങളെ തടഞ്ഞ പൊലീസുകാരെ വകവയ്ക്കാതെ ഡല്‍ഹിയിലെത്തിയ കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ തന്നെ തുടരുകയാണ്. പ്രതിഷേധിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്കു പോകുന്നതിന് കർഷകർ വിസമ്മതിച്ചിരുന്നുവെങ്കിലും ശനിയാഴ്ച ചേര്‍ന്ന യോഗത്തിൽ സിംഘു അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 

കനത്ത സുരക്ഷയാണ് പ്രതിഷേധത്തെത്തുടർന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍, ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിരങ്കാരി മൈതാനത്തു പ്രതിഷേധിക്കാനായിരുന്നു ഇവര്‍ക്ക് അനുവാദം കൊടുത്തിരുന്നത്. ജന്തര്‍ മന്തറിലെത്തി പ്രതിഷേധിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. തിക്രി അതിര്‍ത്തി മേഖലയില്‍ ഒത്തുകൂടിയിരുന്ന കര്‍ഷകരും അവിടെ തുടരുകയാണ്.

 

ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കിൽ സമരവുമായി സിംഘു അതിര്‍ത്തിയില്‍ തുടരാനാണ് കര്‍ഷകരുടെ തീരുമാനം. നാട്ടിലേക്കു മടങ്ങാൻ ഉദ്ദേശിക്കുന്നില്ല,പോരാട്ടം തുടരും. ഞങ്ങള്‍ ഇവിടെനിന്നു മാറില്ല. പ്രതിഷേധത്തിനായി എത്തിയ കര്‍ഷക നേതാക്കള്‍ പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷക സംഘടനകളെ അറിയിച്ചിരിക്കുന്നത് ഡിസംബര്‍ മൂന്നിനു ചര്‍ച്ച നടത്താമെന്നാണ്.

OTHER SECTIONS