കാർഷിക നിയമങ്ങൾ റദ്ദാക്കൽ; കേന്ദ്രമന്ത്രിസഭാ യോഗം മന്ത്രിസഭാംഗീകാരം

By vidya.25 11 2021

imran-azhar

 

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.വിവാദ നിയമങ്ങൾ പാർലമെന്റിൽ റദ്ദാകുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് കർഷകർ.


29ന് തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.വിവാദ നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

 

ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് നിയമം, കർഷക ശാക്തീകരണ സംരക്ഷണ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവ റദ്ദാക്കാനുള്ള ബില്ലാണിത്.

 

അതേസമയം നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയിൽ പോലും ഇല്ലെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിതെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

 

OTHER SECTIONS