കർഷകൻറെ മരണം ട്രാക്ടർ മറിഞ്ഞ് ; സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്

By Meghina.26 01 2021

imran-azhar

കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചുള്ള ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പൊലീസ്.

 


സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബാരിക്കേഡുകള്‍ വച്ച് പൊലീസ് മാര്‍ഗതടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

 


ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് കര്‍ഷക റാലിക്കിടെ മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.

 

 

സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി.

 

 

അന്‍പതിനായിരത്തിലധികം വരുന്ന കര്‍ഷകര്‍ ട്രാക്ടര്‍ റാലിയില്‍ അണിനിരന്നിരുന്നു.

 

പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. എട്ട് മണിയോടെ ബാരിക്കേഡുകള്‍ തുറന്നു നല്‍കുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല.

 


തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ പ്രവേശിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല.

 

 

ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു.

 


അതേസമയം കര്‍ഷകരുടെ റാലി നിര്‍ത്തിവയ്ക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഡല്‍ഹിയിലുള്ളവര്‍ സമരസ്ഥലങ്ങളിലേക്ക് തിരിച്ച് പോകണമെന്നും മോര്‍ച്ച ആവശ്യപ്പെട്ടു.

 

തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും സംഘടന വ്യക്തമാക്കി .

OTHER SECTIONS