ചെങ്കോട്ടയിൽ സംഭവിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരം - ശശി തരൂര്‍

By Meghina.26 01 2021

imran-azhar

 

ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി.

 

റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയില്‍ ദേശീയ പതാകയാണ് പാറേണ്ടതെന്നും ഇന്നത്തെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും തരൂർ പറഞ്ഞു .

 

ഡൽഹിയിൽ നടന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും തരൂര്‍ പറഞ്ഞു .

 

കര്‍ഷകരുടെ പ്രതിഷേധത്തെ ഞാന്‍ തുടക്കം മുതല്‍ പിന്തുണച്ചിട്ടുണ്ടെന്നും .

 

പക്ഷേ, നിയമവ്യവസ്ഥ തകരുന്നത് ക്ഷമിക്കാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ സ്വന്തം പതാക സ്ഥാപിക്കുകയായിരുന്നു.

 

ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.

 

കർഷകരും പോലീസും തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടിരുന്നു .

OTHER SECTIONS