മെ​ക്സി​ക്കോ​യി​ൽ ക​ർ​ഷ​ക​ർ വെ​ടി​യേ​റ്റു മ​രി​ച്ചു

By Greeshma G Nair.19 May, 2017

imran-azhar

 

 

 

 


മെക്സിക്കോ സിറ്റി : പടിഞ്ഞാറൻ മെക്സിക്കോയിൽ ഏഴു കർഷകർ വെടിയേറ്റു മരിച്ചു. അവോകാഡോ പ്ലാന്‍റേഷനു സമീപം കർഷകരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോകാനിലെ സൽവദോർ എസ്ക്ലന്‍റയിലാണ് സംഭവം.

മെക്സിക്കോയിൽ മയക്കുമരുന്നു മാഫിയകൾ തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മിച്ചോകാൻ.

loading...