പഞ്ചാബിലെ കർഷകരുടെ ഉപരോധം അവസാനിപ്പിച്ചു ; തിങ്കളാഴ്ചമുതൽ ട്രെയിനുകൾ കടത്തിവിടും

By online desk .21 11 2020

imran-azhar

 

ചണ്ഡിഗഡ്: കേന്ദ്ര കർഷക നിയമത്തിനെതിരെയുള്ള പഞ്ചാബിലെ കർഷകരുടെ റെയിൽ ഉപരോധം താൽക്കാലികമായി അവസാനിപ്പിക്കും . തിങ്കളാഴ്ചമുതൽ ട്രെയിനുകൾ കടത്തിവിടുമെന്ന് ഉപരോധം നടത്തുന്ന കർഷകർ വ്യക്തമാക്കി. കർഷക യൂണിയനുകളും മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രിമുതൽ 15 ദിവസത്തേക്ക് റെയിൽ ഉപരോധം പിൻവലിച്ചതായി കർഷകർ അറിയിച്ചു. അതേസമയം കർഷകർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വീണ്ടും ഉപരോധം ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. പഞ്ചാബിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെയുള്ളവയുടെ സർവിസ് റെയിൽവേ നിർത്തിയത്.

OTHER SECTIONS