സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ

By sisira.17 01 2021

imran-azhar

 

 

സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ പറഞ്ഞു. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും സംഘടനകൾ പറഞ്ഞു.

 

കർഷകരുടെ ട്രാക്ടർ പരേഡ് ഡൽഹിയുടെ ഔട്ടർ റിംഗ് റോഡിലായിരിക്കും നടക്കുന്നത്. സമാധാനപൂർവമായിരിക്കും കർഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

 

കർഷകർ ചെങ്കോട്ടയിലേക്ക് പരേഡ് നടത്തുമെന്നും പാർലമെന്റ് പിടിച്ചെടുക്കുമെന്നുമുള്ള പ്രചാരണങ്ങൾ കർഷക സംഘടനകൾ തള്ളി.

OTHER SECTIONS