കര്‍ഷകര്‍ ജന്തർമന്തറിൽ സമരം തുടരുന്നു; മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

By sisira.23 07 2021

imran-azhar

 

 

 

 

ദില്ലി: കാർഷികനിയമങ്ങൾക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ജന്തർമന്തറിൽ തുടരുന്നു. ദില്ലി അതിർത്തികളിൽ നിന്ന് രാവിലെ പതിനൊന്ന് മണിയോടെ കർഷകർ ജന്തർമന്തറിൽ എത്തും.

 

സമരം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കർഷകരുടെ തീരുമാനം.

 

അതേസമയം, സമരം നടത്തുന്നത് കർഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കിസാൻ മോർച്ച.

 

എന്നാൽ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

 

മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്ത് എത്തി.

OTHER SECTIONS