കാര്‍ഷിക നിയമം നിര്‍ത്തി വയ്ക്കാമെന്ന് കേന്ദ്രം, ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍

By Veena Viswan.20 01 2021

imran-azhar

 

ന്യൂഡല്‍ഹി: സമരം പിന്‍വലിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.

 

രാവിലെ 11 മണിക്ക് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോഗം ചേരും. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും.

 

മറ്റന്നാള്‍ കേന്ദ്രവും കര്‍ഷകരും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും.

OTHER SECTIONS