സമരം നയിക്കാൻ സ്ത്രീകൾക്ക് പ്രത്യേക പരിശീലനം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി വൻ ഒരുക്കങ്ങൾ

By sisira.06 01 2021

imran-azhar

 

 

ന്യൂഡൽഹി : ഏഴാം ചർച്ചയും പരാജയപ്പെട്ടതോടെ സ്ത്രീകൾക്ക് പ്രത്യേക പരിശീലനം നൽകി സമരം ശക്തമാക്കാൻ കർഷക സംഘടനകളുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡ‍ിൽ ട്രാക്ടർ റാലി നടത്താനാണ് സ്ത്രീകൾക്ക് പരിശീലനം നൽകുന്നത്.

 

ഭാരതീയ കിസാൻ യൂണിയൻ(ബികെയു) ആണ് സ്ത്രീകളെ പരിശീലിപ്പിക്കുന്നത്. ട്രാക്ടർ ഓടിക്കുന്നതിനും മറ്റുമായി അ‍ഞ്ഞൂറിൽ അധികം സ്ത്രീകളെയാണ് പരിശീലിപ്പിക്കുന്നത്.

 

കുണ്ഡ്‌ലി–മനേസർ–പൽവാൽ എക്സപ്രസ് വേയിൽ ബുധനാഴ്ച ഇവർ റാലി സംഘടിപ്പിക്കും. തിങ്കളാഴ്ച കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.

 

നിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു കർഷകർ പ്രഖ്യാപിച്ചു.

 

റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ ട്രാക്ടറുകൾ നിരത്തി സമാന്തര പരേഡ് ഉൾപ്പെടെയുള്ള കടുത്ത പ്രക്ഷോഭ നടപടികൾക്കു സജ്ജമാണെന്നും മഞ്ഞും മഴയും തങ്ങൾക്കു പ്രശ്നമല്ലെന്നും കർഷകർ വ്യക്തമാക്കി.

OTHER SECTIONS