By sisira.25 01 2021
ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ചിനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സംഘനകളാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലി നാളെയാണ്. ഡൽഹി അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹമാണ്.
സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്.