കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

By sisira.22 01 2021

imran-azhar

 

 

കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ ഉൾപ്പെടെ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

 

കാർ തടഞ്ഞ ഡൽഹി പൊലീസ് സംഘവുമായി സംസാരിച്ചു കൊണ്ട് നിൽക്കവേ പിൻവശത്തെ ചില്ലു തകർത്തെന്ന് കർഷക നേതാക്കൾ ആരോപിച്ചു. കേന്ദ്രസർക്കാരിന് മുന്നിൽ വിഷയം ഉന്നയിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.

 

കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ചയാണ് ഇന്ന് നടക്കാനിരിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡൽഹി വിഗ്യാൻ ഭവനിലാണ് നിർണായക ചർച്ച തീരുമാനിച്ചിരുന്നത്.

 

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ രാത്രി കർഷക സംഘടനകൾ തള്ളി.

OTHER SECTIONS