ട്രാക്ടർ റാലി; സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരുടെ എണ്ണം 109 ആയി, ഒരാളുടെ നില ഗുരുതരം

By vaishnavi .27 01 2021

imran-azhar

 

 

ഡൽഹി : ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരുടെ എണ്ണം 108 ആയി. 83 പോലീസുകാർക്ക് ട്രാക്ടർ റാലിക്കിടെയും 29 പേർക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയുമാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരിൽ ഒരാളുടെ നില ഗുരുതരമാണ്. ഭൂരിഭാഗം പോലീസുകാരെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റാലിക്കിടെ  കർഷകർ ആൾക്കൂട്ടത്തിലേക്ക് വാഹനം കയറ്റിയതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. കർഷകരുടെ സമരം കൂടുതൽ അക്രമാസക്തമാവുമ്പോഴും സമരത്തോട് കേന്ദ്രം കടുത്ത സമീപനം സ്വീകരിക്കുന്നില്ല. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാനാണ് കേന്ദ്ര തീരുമാനം.

OTHER SECTIONS