കർഷക സംഘടനകളുടെ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി; റൂട്ട് മാപ്പ് ഇന്ന് തയ്യാറാകും

By Meghina.24 01 2021

imran-azhar

 

കർഷക സംഘടനകളുടെ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാന
മുണ്ടാകും .

 

കര്‍ഷക സംഘടനകള്‍ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി ഡല്‍ഹി പൊലീസിന് കൈമാറും.

 

രണ്ട് ലക്ഷം ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

 

സിംഗു, തിക്രി, ഗാസിപുര്‍ തുടങ്ങിയവ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ഡല്‍ഹിക്കുള്ളിലേക്ക് ട്രാക്ടര്‍ പരേഡ് കടക്കുന്നത്.

 

24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 


റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ രേഖാമൂലം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു .

 

അതിനാലാണ് ഇന്ന് തന്നെ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി കൈമാറുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത് .

 

OTHER SECTIONS