ആധാർകാർഡ് കയ്യിലുണ്ടോ? എങ്കിൽ ഇനി പാൻ കാർഡ് പെട്ടന്ന് ലഭിക്കും

By online desk .21 02 2020

imran-azhar

 

 

പാന്‍കാര്‍ഡ് ലഭിക്കാന്‍ ഇനിവലിയ കാത്തിരിപ്പ് ആവശ്യമില്ല .നിങ്ങളുടെ കൈയ്യിൽ ആധാര്‍ കാർഡ് ഉണ്ടെങ്കില്‍ 10 മിനുട്ടിനുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും. വെറും ആധാർ അധാര്‍ നമ്പര്‍ മാത്രംനൽകിയാൽ മതി . രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ ഇ-കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

 

ശേഷം 10 മിനുട്ടിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും. പാന്‍ കാര്‍ഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം.

 

 

അപേക്ഷിക്കേണ്ട രീതി

 

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ 'ഇന്‍സ്റ്റന്റ് പാന്‍ ത്രു ആധാര്‍' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പുതിയ പേജില്‍ 'ഗെറ്റ് ന്യു പാന്‍' എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധര്‍ നമ്പര്‍ നല്‍കുക. ക്യാപ്‌ചെ കോഡ് നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
ഒടിപി നല്‍കുക.
ആധാര്‍ വിവരങ്ങല്‍ വാലിഡേറ്റ് ചെയ്യുക.
പാന്‍ അപേക്ഷയോടൊപ്പം ഇ-മെയില്‍ ഐഡിയും വാലിഡേറ്റ് ചെയ്യാന്‍ അവസരമുണ്ട്.
ആധാര്‍ നമ്പര്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഇ-പാന്‍ അനുവദിക്കും. എല്ലാറ്റിനുംകൂടി 10മിനുട്ടില്‍ കൂടുതല്‍ സമയം ആവശ്യമില്ല.
ചെക്ക് സ്റ്റാറ്റസ്/ഡൗണ്‍ലോഡ് പാന്‍- എന്നസ്ഥലത്ത് ആധാര്‍ നമ്പര്‍ നല്‍കി പിഡിഎഫ് ഫോര്‍മാറ്റിലുള്ള പാന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇ-മെയിലിലും പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും.
ഇത്തരത്തില്‍ പുതിയ പാന്‍ ലഭിക്കുന്നതിന് പണമൊന്നും നല്‍കേണ്ടതില്ല. പേപ്പറില്‍ അപേക്ഷ നല്‍കേണ്ടതില്ല. എളുപ്പവുമാണ്. രേഖകളൊന്നും പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതുമില്ല.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


നേരത്തെ പാന്‍ ലഭിക്കാത്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വര്‍ഷവും ഉള്‍പ്പടെ ആധാറില്‍ ഉണ്ടായിരിക്കുകയുംവേണം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാന്‍ ലഭിക്കില്ല.

OTHER SECTIONS