ഫാസ്ടാഗ്: പാലിയേക്കരയില്‍ ടോള്‍ കടക്കാന്‍ വാഹനങ്ങളുടെ നീണ്ടനിര

By online desk .15 01 2020

imran-azhar

 

തൃശ്ശൂര്‍: ദേശീയപാതയിലെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ടോള്‍ ഗേറ്റുകളുടെ എണ്ണവും കുറച്ചു.

എറണാകുളത്തെ കുബള ടോള്‍ പ്ലാസയില്‍ രണ്ടുവരികള്‍ മാത്രമാണ് ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കു്ബളത്ത് തിരക്ക് കുറയ്ക്കാനായി മുന്‍കൂര്‍ ടോക്കണ്‍ നല്‍കുന്നുണ്ട്.

 

തൃശൂര്‍ പാലിയേക്കരയില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ ഒരു ഗേറ്റില്‍ക്കൂടി മാത്രമാണ് കടത്തിവിടുന്നത്. ഇവിടെ വാഹനങ്ങളുടെ വന്‍ നിരയുണ്ട്. അതേസമയം, ഫാസ്ടാഗ് ലെയ്‌നുകള്‍ ഏറെക്കുറെ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. ടോള്‍ കടക്കാന്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ കാത്തുകിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

 

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎന്‍ബി, എസ്ബിഐ, കൊട്ടക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകള്‍ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ നല്‍കി ഫാസ്ടാഗ് വാങ്ങാന്‍ കഴിയുന്നതാണ്

 

OTHER SECTIONS