ബലാത്സംഗം ചെയ്യുന്ന വിഡിയോ രഹസ്യ ക്യാമറയില്‍ പകര്‍ത്തി മകള്‍ പുറത്തുവിട്ടു; പിതാവ് അറസ്റ്റില്‍

By Avani Chandra.07 05 2022

imran-azhar

 

പട്‌ന: മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവ് പിടിയില്‍. ബലാത്സംഗം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് ബിഹാറിലെ സമസ്തിപുര്‍ ജില്ലയില്‍ അന്‍പതു വയസ്സുകാരന്‍ അറസ്റ്റിലായത്. സമസ്തിപുരിലെ റൊസേരയില്‍ അധ്യാപകനാണ് ഇയാള്‍. ഇയാളുടെ 18 വയസ്സുകാരിയായ മകളാണ് ബലാത്സംഗത്തിനും വധഭീഷണി മുഴക്കിയതിനും പരാതി നല്‍കിയത്.

 

പിതാവിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ ബലാത്സംഗം ചെയ്യുന്ന വിഡിയോ മകള്‍ തന്നെ രഹസ്യ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.

 

പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി റൊസേര സബ് ഡിവിഷന്‍ ഡിഎസ്പി സഹിയാര്‍ അക്തര്‍ ദേശിയ മാധ്യമത്തോടു പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

 

 

OTHER SECTIONS