സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പിതാവ് ടാക്‌സി ഡ്രൈവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു

By S R Krishnan.21 Apr, 2017

imran-azhar

 

ആലങ്ങാട്: സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പിതാവുതന്നെ ടാക്‌സി ഡ്രൈവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു. ആലങ്ങാട് മാലിയം പീടിക സ്വദേശി മന്‍സൂറാണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇത്തരത്തിലൊരു മാര്‍ഗ്ഗം തേടിയത്. ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയ ടാക്‌സി ഡ്രൈവര്‍ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മന്‍സൂര്‍ 40000 രൂപയാണ് ഇയാള്‍ കൈമാറിയെന്നും പിടിയിലായ കോഴിക്കോട് സ്വദേശി എബിന്‍ ജോസ് മൊഴി നല്‍കിയാതായി പൊലീസ് അറിയിച്ചു. എബിന്‍ പിടിയിലായ വിവരം അറിഞ്ഞ മന്‍സൂര്‍ ടാക്‌സിയുമായി ഒളിവില്‍ പോയെന്നു കരുതുന്നതമായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറഞ്ഞു എബിന്‍ ജോസ് കുഞ്ഞിനെ ശിശുക്ഷേമ ഭവനില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ചൈല്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ സ്വന്തം പിതാവുപ തന്നെ ക്വട്ടേഷന്‍ നല്‍കിയതാണെന്നു കണ്ടെത്തുകയായിരുന്നു.

 

OTHER SECTIONS