ഹോം വർക്ക് ചെയ്യാത്തതിന് അഞ്ച് വയസുകാരിയെ പിതാവ് അടിച്ചുകൊന്നു

By Sooraj Surendran.09 04 2019

imran-azhar

 

 

അൽബുക്കർക്ക്: ഹോം വർക്ക് ചെയ്യാത്തതിന് അഞ്ച് വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബ്രാൻഡണ്‍ റെയ്നോൾഡ്സ് എന്ന യുവാവാണ് കുട്ടിയെ അടിച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിറ്റേ ദിവസമാണ് പ്രതി വിവരം എമർജൻസി സർവീസിനെ അറിയിക്കുന്നത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനം കാരണം കുട്ടി മരിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

OTHER SECTIONS