റഫാൽ ഉണ്ടായിരുന്നെങ്കിൽ വെല്ലുവിളികൾ അനായാസം നേരിടാമായിരുന്നു; വ്യോമസേനാ മേധാവി

By Sooraj Surendran .16 04 2019

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ പോർ വിമാനങ്ങൾ ഇന്ത്യയുടെ പക്കൽ ഉണ്ടായിരുന്നുവെങ്കിൽ ഏത് വെല്ലുവിളികളും അനായാസം നേരിടാമായിരുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. പാക് യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച സംഭവുമായി ബന്ധപ്പെട്ടാണ് ധനോവയുടെ പ്രതികരണം.

 

പുൽവാമ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വ്യോമസേന ബാലക്കോട്ട് മിന്നലാക്രമണം നടത്തിയത്. ഇതിന് പ്രതികാരമായാണ് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്. ഫെബ്രുവരി 27നായിരുന്നു സംഭവം. എന്നാൽ പാക്കിസ്ഥാന്റെ നീക്കം ഇന്ത്യക്ക് വിജയകരമായി പ്രതിരോധിക്കാനായി. മിഗ് 21 ബൈസൺ, മിറാഷ് 2000 തുടങ്ങിയ പോർ വിമാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യക്ക് പാക് നീക്കം തടയനായത്.

 

റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിരുന്നെങ്കിൽ ഇന്ത്യക്ക് കൂടുതൽ മേൽക്കൈ നേടാനാകുമായിരുന്നുവെന്നും ധനോവ പറഞ്ഞു. എയർ ടു എയർ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റഫാൽ യുദ്ധവിമാനങ്ങൾ. റഫാൽ വരുന്നതോടെ ഇന്ത്യ, ഏഷ്യയിലെ തന്നെ മികച്ച വ്യോമസേനയാകുമെന്നാണ് വിലയിരുത്തൽ.

OTHER SECTIONS