താനൂർ ബസ് സ്റ്റാൻഡിന് സമീപം സംഘർഷം; കത്തിൽ കുത്തി 3 പേർക്ക് പരിക്കേറ്റു

By Sooraj S.11 Jul, 2018

imran-azhar

 

 

താനൂർ: താനൂർ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം ഉണ്ടായത്. റോഡരികിൽ മീൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട് മൂവരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് കയ്യേറ്റത്തിലും കത്തി കുത്തിലും ചെന്നെത്തിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.