പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

By Anju N P.06 12 2018

imran-azhar

 

വാഷിംഗ്ടണ്‍ : പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. ജപ്പാന്‍ തീരത്തിനു സമീപത്തായിഎഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് അമേരിക്കയുടെ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എഫ്-18 ഫൈറ്റര്‍ ജെറ്റില്‍ രണ്ടുപേരും സി-130 ടാങ്കറില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്.

 

ഏഴ് മറൈന്‍ ഉദ്യോഗസ്ഥരെ അപകടത്തില്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

 

OTHER SECTIONS