കോവിഡ് പരിശോധനക്കായി വ്യാജ വിലാസം നൽകി ; കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു

By online desk .24 09 2020

imran-azhar

 

തിരുവനന്തപുരം : കോവിഡ് പരിശോധനക്കായി വ്യാജ വിലാസം നൽകിയെന്ന പരാതിയിൽ കെ എസ് യുസംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പോലീസ് കേസ് എടുത്തു. ആള്‍മാറാട്ടം, പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരുടെ പരാതിയിലാണ് നടപടി.കോവിഡ് പൂരിപ്പിച്ച റജിസ്റ്ററിൽ കെ എം അഭി എന്നാണ് പേര്നൽകിയിരിക്കുന്നത് . അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവർത്തകർക്കെതിരെയും കേസുണ്ടാവും. അഭിജിത്ത് പരിശോധനക്ക് സ്വന്തം പേരും ഫോൺ നമ്പറും അഭിജിത്ത് നൽകിയിട്ടില്ല. രോഗം സ്ഥിരീകരിച്ചിട്ട് അതും നൽകിയില്ല. രോഗിയുടെ ഫോൺ ഉപയോഗിച്ചാണ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുക. അഭിജിത്ത് നല്‍കിയത് സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്‌ണയുടെ നമ്പർ ആയിരുന്നു.

OTHER SECTIONS