സെക്കന്റ് ഷോ അനുവദിക്കുമോ? ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍

By Sooraj Surendran.03 03 2021

imran-azhar

 

 

കൊച്ചി: സംസ്ഥാനത്ത് പുതു ചിത്രങ്ങളുടെ റിലീസ് ഉടനില്ലാത്തതിനാൽ തീയറ്ററുകൾ വീണ്ടും അടച്ചിട്ടിരിക്കുകയാണ്.

 

നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.

 

സെക്കൻഡ് ഷോ അനുവദിക്കണമെന്നായിരുന്നു തീയറ്റർ ഉടമകളുടെ ആവശ്യം.

 

ഈ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ നിര്‍മാതാക്കള്‍ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.

 

മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന്റെ റിലീസും രണ്ടാം തവണയും മാറ്റി വെച്ചു.

 

ഇന്ന് നടക്കുന്ന യോഗത്തിലെ തീരുമാനം അനുസരിച്ചിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

 

OTHER SECTIONS