ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ദാവൂദിന്റെ ഭീഷണി

By Shyma Mohan.03 Jan, 2017

imran-azhar

 
    ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമില്‍ നിന്നും ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ്. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് ദാവൂദില്‍ നിന്നും ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ഭീഷണി കോളുകള്‍ ലഭിച്ചുവന്നിരുന്നതായി നിര്‍മ്മാതാക്കള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ അഞ്ച് പ്രാവശ്യം പാകിസ്ഥാനില്‍ നിന്നുമുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ഫോണ്‍ വന്നതായി പോലീസിന് നല്‍കിയ പരാതിയില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പറയുന്നു. ഏറെ നാളുകള്‍ക്കുശേഷം ദാവൂദിന്റെ ഭീഷണി ബോളിവുഡിനെ തേടിയെത്തുന്നത്.  

OTHER SECTIONS