'മാസ്റ്ററി'നെ വരവേൽക്കാൻ ആരാധകർ ഒരുങ്ങി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീയറ്ററുകൾ തുറക്കും

By Sooraj Surendran.11 01 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് പിന്നാലെ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നു. ബുധനാഴ്ച മുതൽ തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കും.

 

തമിഴ് താരം വിജയ്‌യുടെ മാസ്റ്ററാണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. വിതരണക്കാരുടെ കുടിശിക നല്‍കാന്‍ തീയറ്റര്‍ ഉടമകള്‍ സമയം നിശ്ചയിച്ചു.

 

സെന്‍സര്‍ പൂര്‍ത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാര്‍ നിശ്ചയിക്കും. അതേസമയം മലയാള സിനിമകൾ മുൻഗണന ക്രമത്തിലാകും റിലീസ് ചെയ്യുക.

 

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കൽ ഉൾപ്പെടെയുള്ളവയിൽ ഇളവുകൾ സർക്കാർപ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചത്.

 

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു.

 

OTHER SECTIONS