By online desk .29 11 2020
വിജിലന്‍സ് പരിശോധന നടന്ന കെഎസ്എഫ്ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ്.നടന്ന 40 ബ്രാഞ്ചുകളുടെ പരിശോധനയാണ് നടന്നത്.ഇവിടങ്ങളിലെ വിവരങ്ങളാണ് ധനവകുപ്പ് പരിശോധിക്കുന്നത്. വിവരങ്ങള്‍ കെഎസ്എഫ്ഇ ശേഖരിച്ച് ഉടന്‍ ധനവകുപ്പിന് കൈമാറും. ആരോപണമുയര്‍ന്ന ബ്രാഞ്ചുകളില്‍ ആഭ്യന്തര ഓഡിറ്റിംഗ് നടത്താന്‍ കെഎസ്എഫ്ഇ തീരുമാനിച്ചു.
വിജിലന്‍സ് പരിശോധനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയിഡ് നടന്ന കെഎസ്എഫ്ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.പരിശോധനയില്‍ ഇരുപതിടത്ത് ഗുരുതര ക്രമക്കേടും 16 ഇടത്ത് ക്രമക്കേടും കണ്ടെത്തിയിരുന്നു.