കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചു; തല പിളർന്ന നിലയിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

By സൂരജ് സുരേന്ദ്രൻ .13 01 2021

imran-azhar

 

 

കോട്ടയം: ജില്ലയിൽ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡിക്കൽ കോളജില്‍ മരിച്ചത്.

 

റിമാൻഡിൽ കഴിയവേ ഷഫീഖിന് അപസ്മാരമുണ്ടായെന്നാണ് ജയിൽ അധികൃതരുടെ വാദം. അതേസമയം ഷഫീഖിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

 

ഷെഫീഖിന്റെ ശരീരത്തിൽ സാരമായ പരുക്കുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. തല പിളർന്ന നിലയിലാണ്.

 

മുഖത്ത് പരുക്കുണ്ട്. ശരീരത്തിൽ ചവിട്ടേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ ആശുപത്രി പ്രദേശത്ത് പ്രതിഷേധിച്ചു.

 

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷെഫീഖ് മരിച്ചെന്ന് കാണിച്ച് പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുന്നത്.

 

OTHER SECTIONS