എടിഎം ഇടപാട് പരാജയപ്പെട്ട് പണം ഉപഭോക്താവിന് ലഭിച്ചില്ലെങ്കിൽ ബാങ്കുകൾ പിഴ; കർശന നിർദേശവുമായി ആർബിഐ

By Sooraj Surendran.21 09 2019

imran-azhar

 

 

മുംബൈ: ബാങ്കുകൾക്ക് കർശന നിർദേശവുമായി ആർബിഐ. ഇതനുസരിച്ച് എടിഎം ഇടപാടുകളിൽ പണം തിരികെ ഉപഭോക്താവിന് ലഭിക്കാതെ വന്നാൽ ബാങ്കുകൾ പിഴ നൽകേണ്ടി വരും. ഐഎംപിഎസ്, യുപിഐ, ഇ വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ആർബിഐയുടെ നിർദേശം ബാധകമാണ്. മാത്രമല്ല എടിഎം പണമിടപാട് പരാജയപ്പെട്ടാൽ തിരികെ അക്കൗണ്ടുടമയ്ക്ക് ലഭിക്കുന്നതിന് അഞ്ചുദിവസത്തെ സമയപരിധിയാണ് ആർബിഐ നിഷ്കർഷിച്ചിരിക്കുന്നത്. സമയപരിധി കഴിഞ്ഞാണ് പണം ഉടമയ്ക്ക് നൽകുന്നതെങ്കിൽ 100 രൂപ അക്കൗണ്ട് ഉടമയ്ക്ക് പിഴയായി ബാങ്ക് നൽകണമെന്നും ആർബിഐ നിർദേശിച്ചു. എടിഎം ഇടപാടിൽ പണം ഡെബിറ്റ് ആകുകയും എന്നാൽ ഉപഭോക്താവിന് പണം ലഭിക്കാതെയും വരുന്ന സാഹചര്യങ്ങൾ പതിവാണ്. തുടർന്ന് അക്കൗണ്ട് ഉടമ ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാൽ മാത്രമേ ഏഴ് ദിവസത്തിനകം പണം തിരികെ ലഭിക്കുകയുള്ളു. ഇത്തരത്തിൽ പരാതികൾ വ്യാപകമായതോടെയാണ് ആർബിഐ ബാങ്കുകൾക്ക് കർശന നിർദേശം നൽകിയത്.

 

OTHER SECTIONS