പിഴ അടച്ച വിദ്യാർത്ഥി രസീത് ചോദിച്ചതിന് എസ്ഐ ക്രൂരമായി മർദിച്ചു

By BINDU PP .22 Jul, 2018

imran-azhar

 

 


ചെന്നൈ: ട്രാഫിക് നിയമം തെറ്റിച്ച വിദ്യാർത്ഥി താൻ അടച്ച പിഴയുടെ രസീത് ചോദിച്ചതിന് എസ് ഐ ക്രൂരമായി മർദിച്ചു. ചെന്നൈ ചെത്‌പെട്ട് സ്പര്‍ടാങ്ക് റോഡിലാണ് സംഭവം നടന്നത്. ചൂളൈമേട് സ്വദേശി ഹാരൂണ്‍ സേട്ടാണ് (22) എസ്‌ഐയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്.പിഴ അടച്ചതിന്റെ രസീത് ചോദിച്ചപ്പോള്‍ ചെത്‌പെട്ട് ട്രാഫിക് എസ്‌ഐ ഇളയരാജ ഹാരൂണിനെ ലാത്തി കൊണ്ട് മര്‍ദിച്ചുവെന്നാണ് പരാതി.ഇരുചക്ര വാഹനത്തില്‍ സുഹൃത്തിന് ഒപ്പം യാത്ര ചെയ്തിരുന്ന ഇവരുടെ വണ്ടി തടഞ്ഞ് ട്രാഫിക് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തിന്റെ കൈയില്‍ ലൈസന്‍സ് ഇല്ലായിരുന്നതു കൊണ്ട് 300 രൂപ ട്രാഫിക് ഉദ്യോഗസ്ഥര്‍ പിഴയായി ഈടാക്കി. പക്ഷേ രസീത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.