മുംബൈ താജ്മഹൽ ഹോട്ടലിന് സമീപം തീപിടുത്തം: ഒരാൾ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി

By Sooraj Surendran .21 07 2019

imran-azhar

 

 

മുംബൈ: മുംബൈയിൽ താജ്മഹൽ ഹോട്ടലിന് സമീപം തീപിടുത്തം. സൗത്ത് മുംബൈയിലെ കൊളാബയ്ക്ക് സമീപം ചർച്ചിൽ ചേംബർ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് കെട്ടിടത്തിൽ തീപിടിച്ചത്. ഫയർ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൽ തീപടരാനുണ്ടായ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം അപകടകരണമെന്ന നിഗമനത്തിലാണ് പോലീസ്.

OTHER SECTIONS